Trending

ദേശീയപാതയോരത്ത് നിലംപൊത്താറായ നിരവധി വൃക്ഷങ്ങൾ, നടപടിയെടുക്കാതെ ദേശീയപാത അധികൃതർ.




 താമരശ്ശേരി: കോഴിക്കോട് കൊല്ലഗൽ ദേശീയ പാതയോരത്ത് ശിഖരങ്ങൾ ഒടിഞ്ഞു തൂങ്ങിയതും, നിലംപൊത്താറായതുമായ നിരവധി വൃക്ഷങ്ങൾ.

ഏതു സമയത്തും ദേശീയ പാതയിലേക്ക് വീണ് ദുരന്തങ്ങൾ ക്ഷണിച്ചു വരുത്തുന്ന രൂപത്തിലുള്ള വൃക്ഷങ്ങളുടെ ശിഖരങ്ങൾ മുറിച്ചുമാറ്റാനോ  യാതൊരു നടപടിയും ഇതുവരെ ഉണ്ടായിട്ടില്ല.പല മരങ്ങളും മുറിഞ്ഞു വീണാൽ പതിക്കുക KSEB യുടെ HT ലൈനിലേക്കാണ്, വൈദ്യുതി കമ്പികളടക്കം റോഡിലേക്ക് വീണാൽ ദുരന്തത്തിൻ്റെ വ്യാപ്തി കൂടും.

സ്വകാര്യ വ്യക്തികളുടെ സ്ഥലത്തെ മരങ്ങൾ മുറിച്ചു മാറ്റാൻ ഉടുകൾക്ക് നോട്ടീസ് നൽകാൻ വകുപ്പുണ്ട്, എന്നാൽ അത്തരത്തിലുള്ള ഒരു നീക്കവും നടത്തിയിട്ടില്ല.

ഇന്നത്തെ കാറ്റിനു തന്നെ പലയിടങ്ങളിലും വൃക്ഷ ശിഖിരങ്ങൾ റോഡിലും, വൈദ്യുതി ലൈനിലും ഒടിഞ്ഞു വീണിരുന്നു.

Post a Comment

Previous Post Next Post