യുവാവിനെ കൊടുവള്ളിയിലേക്കെത്തിക്കും. അന്നൂസുമായി സംഘം പലയിടങ്ങളിലേക്കും സഞ്ചരിച്ചതായി പൊലീസിന് വിവരം ലഭിച്ചിരുന്നു,. ഇക്കാര്യങ്ങള്‍ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരുന്നത്. അന്നൂസിൽ നിന്ന് മൊഴിയെടുത്തതിന് ശേഷം മാത്രമേ സംഭവത്തെക്കുറിച്ച് വ്യക്തത വരികയുള്ളൂ എന്ന് പൊലീസ് വ്യക്തമാക്കി. മകനെ കണ്ടെത്തിയതിൽ സന്തോഷമെന്ന ് അന്നൂസിന്‍റെ അച്ഛന്‍ റഷീദ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.