Trending

അന്നൂസ് റോഷൻ എവിടെ?;പ്രതിഷേധവുമായി ആക്ഷൻ കമ്മിറ്റി.




കൊടുവള്ളി: കൊടുവള്ളി കിഴക്കോത്ത് പരപ്പാറയിലെ വീട്ടിൽ നിന്നും ഒരു സംഘം തട്ടിക്കൊണ്ടു പോയ അന്നൂസ് റോഷനെ ഉടൻ കണ്ടെത്തണമെന്നാവശ്യപ്പെട്ട് ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ പരപ്പാറ പൗരാവലി കിഴക്കോത്ത് പരപ്പാറയിൽ പ്രതിഷേധ പ്രകടനവും, റോഡ് ഉപരോധവും നടത്തി. സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിന് ആളുകൾ പങ്കെടുത്തു .

ഉപരോധത്തിന് ആക്ഷൻ കമ്മിറ്റി ചെയർമാനായ വാർഡ് മെമ്പർ വി പി അഷറഫ്, ആക്ഷൻ കമ്മിറ്റി കൺവീനർ അർഷദ് കിഴക്കോത്ത്, കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് വി കെ അബദു റഹ്മാൻ, ജില്ലാ പഞ്ചായത്ത് അംഗം ഷറഫുന്നീസ ., ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മങ്ങലങ്ങാട്ട് മുഹമ്മദ് ,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷിജി ഒരലാക്കോട്, ഇസ്ഹാക്, ബഷീർ കെ സി, ഷൈജീഷ്, പി പി മുസ, കെ കെ ആലി മാസ്റ്റർ, മുരളീധരൻ കെ കെ,ഷമീർ കോട്ടാസ് ,മജീദ് ഒതയോത്ത് ഷമീർ പരപ്പാറ തുടങ്ങിയവർ നേതൃത്യം നൽകി.

Post a Comment

Previous Post Next Post