താമരശ്ശേരി: താമശ്ശേരി ചുരം ഒൻപതാം വളവിന് താഴെ നിലം പൊത്താറായ മരം രാവിലെ 9 മണിക്ക്
മുറിച്ചു മാറ്റും.
ഇതിൻ്റെ ഭാഗമായി രണ്ടു മുതൽ മൂന്ന് മണിക്കൂർ വരെ ചുരത്തിൽ ഗതാഗതം തടസ്സപ്പെടും.
യാത്രക്കാർ ഇതു കണക്കാക്കി തങ്ങളുടെ അത്യാവശ്യ യാത്ര സമയം ക്രമീകരിക്കണം.
മരം മുറിച്ചുമാറ്റുന്നതു വരെ നിലവിലെ നിയന്ത്രണം തുടരും.
രാത്രി ചുരത്തിലൂടെ സഞ്ചരിക്കുന്നവർ സൂക്ഷിച്ച് കടന്നു പോകണം.