Trending

നിർത്തിയിട്ട ബൊളറോ മോഷ്ടിച്ചു കടത്തവേ നിരവധി വാഹനങ്ങളിൽ ഇടിച്ചു, പ്രതിയെ നാട്ടുകാരും പോലീസും ചേർന്ന് പിടികൂടി.





താമരശ്ശേരി: കൈതപ്പൊയിലിൽ റോഡരികിൽ നിർത്തിയിട്ട് വാഹനത്തിൽ ഉണ്ടായിരുന്ന കുടുംബം സമീപത്തെ തുണിക്കടയിൽ കയറുകയും, വാഹന ഉടമ വണ്ടിയുടെ   താക്കോൽ എടുക്കാതെ തൊട്ടടുത്ത്
 ഫോൺ ചെയ്ത് നിൽക്കുകയും ചെയ്യുന്ന അവസരത്തിൽ  ബൊളറോ എടുത്ത് കടന്ന പ്രതിയെ കൊടുവള്ളിയിൽ വെച്ച് നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
വയനാട്ടിൽ നിന്നും കൈതപ്പൊയിലിൽ എത്തിയ മലപ്പുറം വള്ളിക്കുന്ന് സ്വദേശിയായ മുനീബ് (32) ആണ് പിടിയിലായത്.ഇയാൾ നിരവധി മോഷണക്കേസുകളിൽ പ്രതിയാണ്.

അടിവാരം നൂറാംതോട് സ്വദേശി സൗഫീകിൻ്റെ ബൊളറോയാണ് മോഷ്ടിച്ചത്.


കൈതപ്പൊയിൽ നിന്നും വാഹനം എടുത്ത് കൊണ്ടു പോകുന്നത് കണ്ട് ഉടമ വിവരം അറിയിച്ചതിനെ തുടർന്ന് ഈങ്ങാപ്പുഴയിലും, താമരശ്ശേരിയിലും ആളുകൾ തടയാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല.ഇതിനിടെ നിരവധി വാഹനങ്ങളിൽ ഇടിച്ചതായും പറയുന്നു.

പരപ്പൻ പൊയിൽ സ്വദേശി മുസ്താഖിൻ്റെ സ്കൂട്ടർ, താമരശ്ശേരി കുടുക്കിൽ ഉമ്മരം സ്വദേശി നജീബിൻ്റെ സ്കൂട്ടർ, കൊടുവള്ളി സ്വദേശിയുടെ കാർ
, കൂടാതെ നിരവധി പേർ തങ്ങളുടെ വാഹനങ്ങളിൽ ഇടിച്ചതായുള്ള പരാതിയുമായി പോലീസ് സ്റ്റേഷനിൽ വിളിക്കുന്നുണ്ട്.

കൊടുവള്ളി ബസ്
സ്റ്റാൻ്റിന് മുന്നിൽ വെച്ച് കാറിൽ ഇടിച്ച അവസരത്തിലാണ് നാട്ടുകാർ പ്രതിയെ പിടികൂടിയത്. അത്യാവശ്യം പെരുമാറുകയും ചെയ്തു.

കൊടുവള്ളിയിൽ നിന്നും, താമരശ്ശേരിയിൽ നിന്നും പോലീസ് എത്തി പ്രതിയെ താമരശ്ശേരി താലൂക്ക് ആശുപത്രായിൽ വൈദ്യ പരിശോധനക്ക് വിധേയമാക്കി.
 താമരശ്ശേരി പോലീസ് സ്റ്റേഷനിൽ മോഷണത്തിനും സ്കൂട്ടറുകളിൽ ഇടിച്ചതിനും കേസെടുക്കും, കാറിൽ ഇടിച്ചതിന് കൊടുവള്ളി പോലീസ് കേസെടുക്കും, മറ്റു പരാതികൾ ലഭിക്കുന്ന മുറയ്ക്ക് നടപടി സ്വീകരിക്കും. രാത്രി ഒൻപത് മണിയോടെയായിരുന്നു ബൊളറോ മോഷ്ടിച്ചത്.


കൊടുവള്ളി പോലീസ് സ്റ്റേഷനിലെ പ്രൊബേഷൻ എസ് ഐ ഗൗതം ഹരി, അഡിഷണൽ എസ് ഐ ബേബി മാത്യു,  എഎസ്ഐ ശ്രീജേഷ്.വി.എസ്, സിവിൽ പോലീസ് ഓഫീസർ റിജോ മാത്യു, ഹോം ഗാർഡ് രാജേഷ് കുമാർ എന്നിവരടങ്ങിയ പോലീസ് സംഘവും നാട്ടുകാരും ചേർന്ന് മോഷ്ടിച്ച വാഹനം തടഞ്ഞു നിർത്തി അതി സാഹസികമായാണ് പ്രതിയെ പിടികൂടിയത്. വൈദ്യ പരിശോധന നടത്തിയ ശേഷം പ്രതിയെ താമരശ്ശേരി പോലീസിന് കൈമാറുമെന്ന് കൊടുവള്ളി പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Post a Comment

Previous Post Next Post