Trending

കെ ആർ ടി എ വാർഷികാഘോഷം



പുതുപ്പാടി:
കനിവ് റബ്ബർ ടാപ്പേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ ഒന്നാം വാർഷികവും, പ്രവർത്തക സംഗമവും ഈങ്ങാപ്പുഴ വ്യാപാര ഭവൻ ഹാളിൽ നടന്നു. ജില്ലാ പ്രസിഡൻറ് ഉമ്മർ അധ്യക്ഷത വഹിച്ച പരിപാടിയിൽ കെ ആർ ടി എ സംസ്ഥാന വൈസ് പ്രസിഡണ്ടും മലപ്പുറം ജില്ലാ പ്രസിഡണ്ടുമായ സോമസുന്ദരൻ ഉദ്ഘാടനം ചെയ്തു. റബ്ബർ ബോർഡ് ഡെവലപ്മെൻറ് ഓഫീസർ ശാന്തിനി കമലൻ ആനുകൂല്യ വിശദീകരണ ക്ലാസ് നടത്തി. സംസ്ഥാന ജോയിൻ സെക്രട്ടറിയും കണ്ണൂർ ജില്ലാ പ്രസിഡന്റുമായ ബിജു ജോർജ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി അലി അഷ്റഫ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. വയനാട് ജില്ലാ പ്രസിഡൻറ് ടോമി ജോൺ ആശംസ പ്രസംഗം നടത്തി. ജില്ലാ കമ്മിറ്റിയംഗം കാസിം നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post