തൃശൂരിൽ ഇരുനില കെട്ടിടം ഇടിഞ്ഞുവീണു; മൂന്ന് ഇതരസംസ്ഥാന തൊഴിലാളികള്‍ അകപ്പെട്ടു, രണ്ടുപേരെ പുറത്തെടുത്തു, രക്ഷാദൗത്യം ഊര്‍ജിതം
byWeb Desk•
0
തൃശ്ശൂര്‍ കൊടകരയിൽ പഴയ കെട്ടിടം ഇടിഞ്ഞുവീണു. കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ അകപ്പെട്ട മൂന്ന് ഇതര സംസ്ഥാന തൊഴിലാളികളില്‍ രണ്ടു പേരെ പുറത്തെടുത്തു. ഒരാൾക്കായി രക്ഷാദൗത്യം ഊര്‍ജിതമായി തുടരുകയാണ്. കെട്ടിടത്തില്‍ 12 പേരാണ് താമസിച്ചിരുന്നത്. 9 പേര്‍ ഓടി രക്ഷപ്പെട്ടു എന്നാണ് വിവരം. ഫയർഫോഴ്സും പൊലീസും സ്ഥലത്തെത്തി രക്ഷാദൗത്യം തുടരുകയാണ്