Trending

കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം;കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത കൊണ്ടോട്ടി സ്വദേശി പിടിയിൽ


കൊടുവള്ളിയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം;കൃത്യത്തിൽ നേരിട്ടു പങ്കെടുത്ത ഒരാൾ അറസ്റ്റിൽ.കൊണ്ടോട്ടി കെ എ ഫ് മൻസിലിൽ മുഹമ്മദ് നിയാസ് (25)നെയാണ് കേരള കർണാടക അതിർത്തിയിൽ വെച്ച് കൊടുവള്ളി സിഐ അഭിലാഷിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.കർണാടകയിൽ നിന്നും കേരളത്തിലേക്ക് കാറിൽ യാത്ര ചെയ്യുമ്പോഴാണ് പ്രതിയെ പിടികൂടിയത്.
തട്ടിക്കൊണ്ടുപോയ ദിവസം അന്നൂസ് റോഷൻ്റെ വീട്ടിൽ ബൈക്കിൽ എത്തിയ ആളാണ് മുഹമ്മദ് നിയാസ്.

സി ഐ അഭിലാഷ്, എസ് ഐമാരായ ദിനേഷ്, യൂവി, സീനിയർ സി പി ഒ ഷഫീഖ് നീലിയാനിക്കൽ., ഡ്രൈവർ നവാസ്, ഹോം ഗാർഡ് കെ.എ അരവിന്ദൻ. എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

കഴിഞ്ഞ മാസം 17 ന് വൈകീട്ട് 4 മണിക്കാണ് സ്കൂട്ടറിലും കാറിലുമായി എത്തിയ സംഘം കൊടുവള്ളി കിഴക്കോത്ത് പരപ്പാറയിൽ വീട്ടിൽ നിന്നും അന്നൂസ് റോഷനെ തട്ടിക്കൊണ്ടുപോയത്.

കേസിൽ മൂന്നു പേരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു, വാഹനങ്ങളുടെ ഉടമകളും, കഴിഞ്ഞ 12 ന് സംഘം കിഴക്കോത്ത് എത്തിയപ്പോൾ കൂടെ ഉണ്ടായിരുന്ന മുഹമ്മദ് ഷാഫി എന്നിവരെയാണ് അറസ്റ്റു ചെയ്തിരുന്നത്. എന്നാൽ തട്ടിക്കൊണ്ടുപോകലിൽ ഇവർക്ക് നേരിട്ട് പങ്കില്ലായിരുന്നു.

Post a Comment

Previous Post Next Post