താമരശ്ശേരി : താമരശ്ശേരി ജി.യു.പി. സ്കൂളിൽ രക്ഷിതാക്കൾക്ക് ക്ലാസ് പിടിഎയുടെ ഭാഗമായി ''പാരൻ്റിംഗ് നേരിടുന്ന വെല്ലുവിളികൾ' എന്ന വിഷയത്തെ കുറിച്ച് റസാഖ് മലോറം സംവദിച്ചു. മാറുന്ന കാലഘട്ടത്തിൽ മാറേണ്ട രക്ഷിതാക്കളെ കുറിച്ചും മാറ്റങ്ങൾ തിരിച്ചറിയേണ്ടതിനെക്കുറിച്ചും രക്ഷിതാക്കളെ ബോധ്യപ്പെടുത്തി .
പ്രധാനാധ്യാപിക റോസമ്മ ചെറിയാൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ
PTA പ്രസിഡൻ്റ് അനിൽ വി.പി
MPTA ചെയർപേഴ്സൺ ജ്യോതി സുനിൽ സ്കൂൾ സീനിയർ അസിസ്റ്റൻ്റ് ജലജ പി. സൈമൺ സ്റ്റാഫ് സെക്രട്ടറി ജയ എന്നിവർ സംസാരിച്ചു.
......................................
വായന വാരാഘോഷത്തിന് തുടക്കമായി
താമരശ്ശേരി :വായന ഇപ്പോഴും മരിച്ചിട്ടില്ല എന്ന് ഓർമ്മിപ്പിച്ചു കൊണ്ട് പി.എൻ പണിക്കരുടെ സ്മരണയിൽ താമരശ്ശേരി ജി.യു.പി. സ്കൂളിൽ വായന വാരാഘോഷത്തിന് ഗംഭീരമായ തുടക്കം. പ്രശസ്ത നാടക നടനും സാംസ്‌കാരിക നായകനുമായ മുഹമ്മദ് പേരാമ്പ്ര കുട്ടികൾക്ക് വിവിധ പുസ്തകങ്ങൾ പരിചയപ്പെടുത്തുകയും ജീവിത മൂല്യങ്ങളെക്കുറിച്ച് ക്ലാസ്സ് എടുക്കുകയും ചെയ്തു. പ്രധാന അധ്യാപിക റോസമ്മ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡന്റ് അനിൽകുമാർ അധ്യക്ഷത വഹിക്കുകയും വിദ്യാരംഗം കോഡിനേറ്റർ ബിൻസി നന്ദിയും പറഞ്ഞു.