Trending

വെൽഡിംഗ് തൊഴിലാളി ജോലിക്കിടെ ഷോക്കേറ്റ് തെറിച്ചുവീണ് മരിച്ചു





കോഴിക്കോട്:പെരുമണ്ണയിൽ വെൽഡിംഗ് തൊഴിലാളി  ജോലിക്കിടെ ഷോക്കേറ്റ് തെറിച്ചുവീണ് മരിച്ചു.
വെള്ളായിക്കോട് പടിഞ്ഞാറേക്കര അലവിക്കുട്ടി ആണ് മരിച്ചത്.
പെരുമണ്ണ അങ്ങാടിയിലെ എസ്ബിഐ കെട്ടിടത്തിൻ്റെ പിറകിൽ ഒന്നാം നിലയിൽ ജോലി ചെയ്യുന്നതിനിടെ ഷോക്കേറ്റ് താഴേക്ക് തെറിച്ചു വീഴുകയായിരുന്നു.
തലക്ക് സാരമായി പരിക്കേറ്റ അലവിക്കുട്ടിയെ പരിസരത്ത് ഉണ്ടായിരുന്നവർ ഉടൻതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

Post a Comment

Previous Post Next Post