Trending

ശുചിത്വ സന്ദേശ യാത്രയും ഹരിത പ്രഖ്യാപനവും





കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പഞ്ചായത്തിന്റെ  വാർഡുകളിൽ കൂടി ശുചിത്വ സന്ദേശ യാത്ര നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഷ്റഫ് മാസ്റ്റർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജയിംസിന് പതാക കൈമാറി യാത്രക്ക് തുടക്കം കുറിച്ചു.സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ AK അബൂബക്കർ കുട്ടി, അഷ്റഫ് പൂലോട്, ബേബി രവീന്ദ്രൻ, മറ്റു  ജനപ്രതിനിധികൾ, സെക്രട്ടറി നൗഷാദലി, അസിസ്റ്റന്റ് സെക്രട്ടറി ശ്രീകുമാർ, സെബാസ്റ്റ്യൻ KV, സലീം പുല്ലടി, സിദ്ദിഖ് നല്ലടം, ഷാഫി സക്കറിയ, കുടംബശ്രീ ഭാരവാഹികൾ, ഹരിത കർമ്മ സേനാംഗങ്ങൾ തുടങ്ങിയവർ യാത്രക്ക് നേതൃത്വം നല്കി.
 കട്ടിപ്പാറ പഞ്ചായത്തിലെ മുഴുവൻ ജനങ്ങളെയും ഗ്രാമപഞ്ചായത്തിന്റെ മാലിന്യമുക്ത പഞ്ചായത്ത് എന്ന ആപ്ത മുദ്രാവാക്യവുമായി ബന്ധിപ്പിക്കുക എന്ന ആശയവുമായാണ് ഭരണ സമിതി യാത്ര നടത്തിയത്.
അജൈവ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന തെറ്റായ വാർത്തകൾ തള്ളി കളയണമെന്നും, ഹരിത കർമ്മസേനയുടെ പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്നും ആവശ്യമുയർന്നു.

യാത്രയുടെ സമാപന യോഗത്തിൽ  മാലിന്യമുക്ത പഞ്ചായത്തായും, പഞ്ചായത്തിലെ അയൽ കൂട്ടങ്ങൾ നൂറ് ശതമാനം ഹരിത അയൽക്കൂട്ടങ്ങൾ, സ്കൂളുകൾ നൂറ് ശതമാനം ഹരിത വിദ്യാലയങ്ങൾ എന്നീ പ്രഖ്യാപനങ്ങൾ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് നടത്തി.
KK ഹംസ ഹാജി, ഹാരിസ് അമ്പായത്തോട്,ഷാൻ മാസ്റ്റർ,CKC അസൈനാർ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു.

Post a Comment

Previous Post Next Post