കൊല്ലം ചിതറയിൽ യുവാവിനെ കുത്തിക്കൊന്നു. സുജിൻ ( 29 ) ആണ് കൊല്ലപ്പെട്ടത്. തുമ്പമൺതൊടി കാരറക്കുന്നിന് സമീപമാണ് സംഭവമുണ്ടായത്. സുജിനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അനന്ദുവിനും ആക്രമണത്തിൽ കുത്തേറ്റിട്ടുണ്ട്. എന്നാൽ ഇയാളുടെ പരിക്ക് ഗുരുതരമല്ല. രണ്ട് പേരെയും ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചിരുന്നു.
സുജിന് വയറിനാണ് കുത്തേറ്റത്. രാത്രി 11മണിയോടെയാണ് ഒരു സംഘം ഇരുവരെയും ആക്രമിച്ചത്. മുൻവൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, സംഭവത്തിൽ മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് സൂചന. അഞ്ചദഗ സംഘമാണ് ആക്രമിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ