Trending

ഇബ്‌റാഹീമീ മാതൃകയുടെ ഓര്‍മപ്പെടുത്തലാണ് വലിയ പെരുന്നാള്‍: ഡോ. അസ്ഹരി






നോളജ് സിറ്റി : പ്രവാചകര്‍ ഇബ്‌റാഹീം (അ) സഹിച്ച ത്യാഗത്തിന്റെയും സഹനത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും ഓര്‍മപ്പെടുത്തലാണ് ഓരോ വലിയ പെരുന്നാളും പകരുന്നതെന്നും നന്മയും സ്‌നേഹവും നിറഞ്ഞ ആ മാതൃക ജീവിതത്തിലുടനീളം പാലിക്കുന്നവരാകണം ഓരോ വിശ്വാസികളെന്നും എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി പറഞ്ഞു. മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ നടന്ന പെരുന്നാള്‍ നിസ്‌കാരത്തിന് ശേഷം സന്ദേശപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ആഘോഷത്തിന്റെ പേരില്‍ മദ്യവും മയക്കുമരുന്നും ഉള്‍പ്പെടെയുള്ള തിന്മകള്‍ കടന്നുകൂടാന്‍ പാടില്ലെന്നും കുടുംബ- അയല്‍പ്പക്ക ബന്ധങ്ങള്‍ ഉള്‍പ്പെടെയുള്ള സൗഹൃദങ്ങള്‍ ഊട്ടിയുറപ്പിക്കാനുള്ള സുദിനമാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.

Post a Comment

Previous Post Next Post