മരുമകൻ സ്വത്ത് തട്ടിയെടുത്തു;മരത്തിൽ കയറി ആത്മഹത്യാ ഭീഷണി.





താമരശ്ശേരി: മരുമകൻ സ്വത്ത് തട്ടിയെടുത്തു എന്നാരോപിച്ച് ആത്മഹത്യാ ഭീഷണിയുമായി പ്ലാവിൽ കയറിവയോധികനെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവില്‍ താഴെയിറക്കി.
കുടുംബ കലഹത്തെ തുടര്‍നാണ് മകളുടെ ഭർതൃ വീട്ടുവളപ്പിലെ പ്ലാവില്‍ കയറി കഴുത്തില്‍ കുരുക്കിട്ട്  വെളിമണ്ണ സ്വദേശി കുണ്ടത്തില്‍ കൃഷ്ണ(62)നാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്.

 ഒന്നര മണിക്കൂറോളം നാടിനെയും നാട്ടുകാരെയും ഇയാൾ മുള്‍മുനയില്‍ നിര്‍ത്തിയത്.


ഇന്ന് രാവിലെ പത്തോടെയായിരുന്നു സംഭവം. കൃഷ്ണന്റെ മകളുടെ ഭര്‍ത്താവുമായുള്ള അസ്വാരസ്യത്തെ തുടര്‍ന്ന് ഏറെ നാളായി ഇവർ പിണങ്ങി നിൽക്കുകയാണ്.


ഇവർ തമ്മിൽ സാമ്പത്തിക ബാധ്യതകളെ ചൊല്ലിയും തർക്കം നിലനിന്നിരുന്നു. കഴിഞ്ഞ ദിവസങ്ങളിലായി മധ്യസ്ഥൻ വഴി പ്രശ്‌നങ്ങൾ പറഞ്ഞുതീർക്കാനുള്ള ശ്രമം നടന്നിരുന്നു, എന്നാൽ പരിഹാരമായിരുന്നില്ല.

പ്രശ്നത്തിൽ പരിഹാരം കാണാതെ തിരികെയിറങ്ങില്ലെന്ന് ഭീഷണി മുഴക്കിയാണ് കൃഷ്ണൻ ഇന്ന് പ്ലാവിൽ കയറിയത്. ഇദ്ദേഹത്തിൻറെ കൈയ്യിൽ വിഷപദാർത്ഥവും ഉണ്ടായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. സംഭവത്തെ തുടർന്ന് മുക്കത്ത് നിന്നും സ്റ്റേഷൻ ഓഫിർ അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തി  അഗ്നിരക്ഷാസേനയും, താമരശേരി ഇൻസ്പെക്ടർ സായൂജിന്റെ നേതൃത്വത്തിൽ പൊലിസും സ്ഥലത്തെത്തി.

പൊലിസും ജനപ്രതിനിധികളും നാട്ടുകാരും ഏറെ നേരം നടത്തിയ അനുനയ നീക്കത്തിന്റെ ഭാഗമായി ഒടുവിൽ ഇയാൾ താഴെ ഇറങ്ങുകയായിരുന്നു.


Post a Comment

Previous Post Next Post