മലപ്പുറം: കൊണ്ടോട്ടിയിൽ പത്തൊമ്പതുകാരി മരിച്ച നിലയിൽ. കൊണ്ടോട്ടി വടക്കേകുളം ഷഹാന മുംതാസ് ആണ് മരിച്ചത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കൊണ്ടോട്ടി ഗവ.കോളജിൽ ഡിഗ്രി ഒന്നാം വർഷ വിദ്യാർഥിയാണ്. ഭർതൃവീട്ടുകാരുടെ മാനസിക പീഡനം മൂലം പെൺകുട്ടി ജീവനൊടുക്കിയതെന്ന് കുടുംബം. കൊണ്ടോട്ടി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്തു.
നിറത്തിന്റെ പേരിൽ ഭർത്താവും ഭർതൃമാതാവും അവഹേളിച്ചത് മരണത്തിന് കാരണമായെന്നാണ് കുടുംബം ആരോപിക്കുന്നത്