അമേരിക്കയുടെ വെന്നർ-ഗ്രെൻ റിസേർച്ച് ഗ്രാൻ്റ് നേടി ആസഫ് അലവി നൂറാനി




മർകസ് ഗാർഡൻ: ആന്ത്രോപോളജിലെ ഡോക്ടറൽ ഗവേഷണത്തിന് നൽകപ്പെടുന്ന ഉന്നത ബഹുമതിയായ വെന്നർ-ഗ്രെൻ ഡിസ്സെർട്ടേഷൻ ഫീൽഡ് വർക്ക് ഗ്രാന്റിന് ആസഫ് അലവി നൂറാനി കീഴ്ശ്ശേരി അർഹനായി. അമേരിക്കയിലെ ന്യൂ യോർക്ക് ആസ്ഥാനമായ വെന്നർ ഗ്രെൻ ഫൗണ്ടേഷൻ ആണ് 25000 ഡോളർ ഗ്രാൻ്റ് നൽകുന്നത്. നിലവിൽ ശിവ് നദാർ യൂണിവേഴ്സിറ്റിയിൽ അന്ത്രോപോളജിയിൽ പി എച്ച് ഡി ഗവേഷകനാണ് അദ്ദേഹം. ജാമിഅ മദീനതുന്നൂറിൽ നിന്നും ബാച്ച്ലർ ഇൻ ഇസ്‌ലാമിക് സ്റ്റഡീസ് പൂർത്തീകരിച്ച ശേഷം ആസിം പ്രേംജി യൂണിവേഴ്സിറ്റിയിൽ നിന്നും ഫിലോസഫിയിലും ഖത്തർ ഹമദ് ബിൻ ഖലീഫ യൂണിവേഴ്സിറ്റിയിൽ നിന്ന് ഇസ്‌ലാമിക് സ്റ്റഡീസിലും മസ്റ്റേഴ്‌സും നേടുകയുണ്ടായി. മലപ്പുറം ജില്ലയിലെ കിഴിശ്ശേരി സ്വദേശിയായ ആസഫ് നൂറാനി, അലവി-സൈനബ ദമ്പതികളുടെ മകനാണ്. ജാമിഅ മദീനതുന്നൂർ ഫൗണ്ടർ  കം റെക്ടർ ഡോ. മുഹമ്മദ് അബ്ദുൽ ഹക്കീം അസ്ഹരിയും അക്കാദമിക് കൗൺസിലും അഭിനന്ദിച്ചു.

Post a Comment

Previous Post Next Post