Trending

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി





ഓമശ്ശേരി:സുരക്ഷ പെയിൻ &പാലിയേറ്റിവ് കെയർ സൊസൈറ്റി കൂടത്തായി മേഖല യും ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ ഗവണ്മെന്റ് ആയുർവേദ ഡിസ്‌പെൻസറി കൂടത്തായി സംയുക്തമായി  ഗവണ്മെന്റ് എൽ പി സ്കൂൾ ചാമോറയിൽ വെച്ച് സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ക്യാമ്പ് ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ ടി മഹറൂഫ് ഉത്ഘാടനം ചെയ്തു. പി കെ സനിൽ അധ്യക്ഷനായി..സീനിയർ മെഡിക്കൽ ഓഫീസർ ഡോക്ടർ  ഗീത വി പി,ഡോക്ടർ വി കെ ബിന്ദു, കെ വി ഷാജി, കെ എസ് മനോജ്‌ കുമാരൻ, ജയപ്രകാശൻ കെ ആർ എന്നിവർ സംസാരിച്ചു. യോഗ ഇൻസ്‌ട്രക്റ്റർ ശിവ രശ്മി യോഗ ക്ലാസ്സ്‌ എടുത്തു.ടി ടി മനോജ്‌ കുമാർ സ്വാഗതവും ഗിരിജ സുമോദ് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post