ബൈക്കിൽ വീട്ടിലേക്ക് വരുമ്പോൾ വീടിനു സമീപം റോഡിൽ വെച്ച് ഇന്നലെ രാത്രി 11.30 ഓടെയാണ് സംഭവം. കാലിലെ വിരലുകളിൽ പന്നിയുടെ മുള്ളുകൾ തുളച്ചു കയറി, റോഡിൽ വീണു കിടന്ന ലിജിലിനെ സമീപത്തെ വീട്ടുകാർ ഉടനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിലും, പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ജനവാസ മേഖലയായ പ്രദേശത്ത് കാട്ടുപന്നികളുടെ ശല്യവും രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.,